തി​രു​വ​ന​ന്ത​പു​രം: മ​ണ്‍​സൂ​ണ്‍ ബ​മ്പ​റി​ന്‍റെ വ്യാ​ജ ടി​ക്ക​റ്റു​മാ​യി ലോ​ട്ട​റി ഡ​യ​റ​ക്ട​റേ​റ്റി​ല്‍ എ​ത്തി​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി പി​ടി​യി​ല്‍. ത​മി​ഴ്‌​നാ​ട് തി​രു​ന​ല്‍​വേ​ലി മാ​യ​മ്മാ​ര്‍​കു​റി​ച്ചി ഗു​രു​വാ​ങ്കോ​യി​ല്‍ പി​ള്ള​യാ​ര്‍​കോ​വി​ല്‍ എ.​സെ​ല്‍​വ​കു​മാ​റാ​ണ് പി​ടി​യി​ലാ​യ​ത്.

ബി​ആ​ര്‍ 98 ന​മ്പ​ര്‍ ലോ​ട്ട​റി​യു​ടെ ഒ​ന്നാം സ​മ്മാ​നാ​ര്‍​ഹ​നാ​യി എ​ന്ന​വ​കാ​ശ​പ്പെ​ട്ടാ​ണ് സ്വ​ന്ത​മാ​യി ത​യാ​റാ​ക്കി​യ ടി​ക്ക​റ്റു​മാ​യി ഭാ​ഗ്യ​ക്കു​റി വ​കു​പ്പ് ഡ​യ​റ​ക്ട​റേ​റ്റി​ല്‍ ഇ​യാ​ള്‍ എ​ത്തി​യ​ത്. ലോ​ട്ട​റി ഡ​യ​റ​ക്ട​റു​ടെ ഒ​പ്പും ലോ​ട്ട​റി​യു​ടെ ക്യൂ​ആ​ര്‍ കോ​ഡും മ​റ്റു സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും എ​ല്ലാം വ്യാ​ജ​മാ​യി നി​ര്‍​മി​ച്ചാ​ണ് ടി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യ​ത്.

വി​ശ​ദ പ​രി​ശോ​ധ​ന​യി​ല്‍ ടി​ക്ക​റ്റ് വ്യാ​ജ​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് മ്യൂ​സി​യം പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു.

എം​ഡി 769524 എ​ന്ന ന​മ്പ​റി​നാ​ണ് ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം മൂ​വാ​റ്റു​പു​ഴ​യി​ല്‍ നി​ന്നു​മാ​ണ് സ​മ്മാ​നാ​ര്‍​ഹ​മാ​യ ഈ ​ടി​ക്ക​റ്റ് വി​റ്റു പോ​യ​ത്. പ​ത്ത് കോ​ടി​യാ​ണ് മ​ണ്‍​സൂ​ണ്‍ ബ​മ്പ​റി​ന്‍റെ ഒ​ന്നാം സ​മ്മാ​നം. പ​ക്ഷെ സ​മ്മാ​നം കൈ​പ്പ​റ്റാ​ൻ ഭാ​ഗ്യ​ശാ​ലി ഇ​തു​വ​രെ എ​ത്തി​യി​ട്ടി​ല്ല.