ആശുപത്രി ജീവനക്കാർക്ക് മർദനമേറ്റു; രണ്ടുപേർ പിടിയിൽ
Sunday, September 1, 2024 11:09 PM IST
കൊച്ചി : തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ജീവനക്കാർക്ക് മർദനമേറ്റ സംഭവത്തിൽ രണ്ടുപേർ പിടിയിൽ.
നഴ്സിംഗ് ഒഫീസർക്കും അസിസ്റ്റന്റിനും മർദനമേറ്റ സംഭവത്തിൽ യുവതിയെയും ആൺ സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു.
ചികിത്സക്കെത്തിയ രോഗിയെ മർദിക്കുന്നത് തടഞ്ഞ ജീവനക്കാർക്കാണ് മർദനമേറ്റത്. തൃപ്പൂണിത്തുറ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.