ജയസൂര്യയ്ക്കെതിരെ പരാതി നല്കിയ നടിക്കെതിരെ ഭീഷണി
Friday, August 30, 2024 5:18 PM IST
കൊച്ചി: നടന് ജയസൂര്യയ്ക്കെതിരെ പരാതി നല്കിയ നടിക്ക് ഭീഷണി. നടി തന്നെയാണ് മെസഞ്ചറില്‍ വന്ന ഭീഷണി സന്ദേശം പുറത്തുവിട്ടത്.
"ഡീ വല്ല കള്ള കേസും ആണെങ്കിൽ പിന്നെ ഉള്ളത് ഞങ്ങൾ തീരുമാനിക്കും. ഞങ്ങൾക്ക് ജയേട്ടൻ ആണ് വലുത്. നിന്റെ ഫുൾ ഡീറ്റെയിൽസ് നമുക്ക് അറിയാം. അതൊക്കെ ന്യൂസ് ചാനൽ വഴി പുറത്തേക്ക് വിടും'. എന്നായിരുന്നു ഭീഷണി.
സെക്രട്ടേറിയറ്റിലെ സിനിമാ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് ജയസൂര്യ കടന്നു പിടിച്ചെന്നാണ് കേസ്. തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ജയസൂര്യക്ക് എതിരെ കേസെടുത്തത്.