മലപ്പുറത്ത് സ്കൂട്ടര്‍ മറിഞ്ഞ് അപകടം; രണ്ട് പേർ മരിച്ചു
Monday, September 16, 2024 2:32 PM IST
മലപ്പുറം: മമ്പാട് കാരച്ചാലില്‍ നിയന്ത്രണം വിട്ട സ്കൂട്ടര്‍ മറിഞ്ഞ് രണ്ട് പേര് മരിച്ചു. നടുവക്കാട് സ്വദേശി ഷിനോജിന്റെ ഭാര്യ ശ്രീലക്ഷ്മി(36), ഷിനോജിന്റെ സഹോദരന്റെ മകന് ധ്യാന്‍ ദേവ്(മൂന്നര) എന്നിവരാണ് മരിച്ചത്.
ഷിനോജിനും രണ്ട് കുട്ടികള്‍ക്കും അപകടത്തില്‍ പരിക്കുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
രാവിലെ പത്തരയോടെ എടവണ്ണയിലെ ആമസോണ്‍ വ്യൂ പോയിന്റ് സന്ദര്‍ശിച്ച് മടങ്ങുമ്പോഴാണ് അപകടം. സ്കൂട്ടറിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടകാരണമെന്നാണ് നിഗമനം.