പ്രചാരണ വീഡിയോയിൽ കുട്ടി: ബിജെപിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
Friday, August 30, 2024 3:38 AM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയിൽ കുട്ടിയെ ഉപയോഗിച്ചതിനു ബിജെപി ഹരിയാന സംസ്ഥാന കമ്മിറ്റിക്കു തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കുട്ടികളെ ഉപയോഗിക്കരുതെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദേശമുണ്ട്. എന്നാൽ ബിജെപി ഇതു ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ നടപടി.
നോട്ടീസിന് അടിയന്തരമായി മറുപടി നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലാണു കുട്ടിയെ ഉപയോഗിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയത്.