കോ​ഴി​ക്കോ​ട്: സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ​തി​രെ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യു​മാ​യി യു​വാ​വ്. 2012 ൽ ​ബം​ഗ​ളൂ​രു​വി​ൽ വ​ച്ച് സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്ത് പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് പ​രാ​തി.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് പ​രാ​തി​ക്കാ​ര​ൻ. സി​നി​മ​യി​ൽ അ​വ​സ​രം ചോ​ദി​ച്ചെ​ത്തി​യ​പ്പോ​ളാ​ണ് പീ​ഡി​പ്പി​ച്ച​തെ​ന്ന് യു​വാ​വ് പ​റ​യു​ന്നു.

സി​നി​മ മേ​ഖ​ല​യി​ലെ പ​രാ​തി​ക​ൾ അ​ന്വേ​ഷി​ക്കാ​ൻ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​ത്തി​ന് യു​വാ​വ് മൊ​ഴി ന​ൽ​കി. നേ​ര​ത്തെ ര​ഞ്ജി​ത്തി​നെ​തി​രേ ലൈം​ഗി​കാ​രോ​പ​ണ​വു​മാ​യി ബം​ഗാ​ളി ന​ടി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ര​ഞ്ജി​ത്ത് ലൈം​ഗി​ക ഉ​ദ്ദേ​ശ്യ​ത്തോ​ടെ ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ച്ചെ​ന്നാ​ണ് ന​ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്. ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ ര​ഞ്ചി​ത്ത് ച​ല​ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സ്ഥാ​നം രാ​ജി​വ​ച്ചി​രു​ന്നു.