തി​രു​വ​ന​ന്ത​പു​രം: യു​വ ന​ടി​യു​ടെ പ​രാ​തി​യി​ൽ ന​ട​ൻ സി​ദ്ദി​ഖി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. പീ​ഡിപ്പിച്ചതിനും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നും ഐ​പി​സി 376, 506 വ​കു​പ്പു​ക​ൾ പ്ര​കാ​രം മ്യൂ​സി​യം പോ​ലീ​സ് ആ​ണ് കേ​സെ​ടു​ത്ത​ത്.

2016ൽ ​ത​ല​സ്ഥാ​ന​ത്തെ ഹോ​ട്ട​ലി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചു​വെ​ന്നാ​യി​രു​ന്നു ന​ടി ന​ൽ​കി​യ പ​രാ​തി. യു​വ​ന​ടി ഇ​മെ​യി​ൽ മു​ഖേ​ന ഡി​ജി​പി​ക്ക് അ​യ​ച്ച പ​രാ​തി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റി​യി​രു​ന്നു.

അ​തേ​സ​മ​യം, ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ന​ടി​ക്കെ​തി​രെ സി​ദ്ദി​ഖും ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ന് പി​ന്നി​ൽ അ​ജ​ണ്ട​യു​ണ്ടെ​ന്ന് സി​ദ്ദി​ഖ് ആ​രോ​പി​ക്കു​ന്നു.