ട്രംപിനെതിരായ രണ്ട് ക്രിമിനൽ കേസുകൾ യുഎസ് കോടതി തള്ളി
Friday, September 13, 2024 5:36 AM IST
വാഷിംഗ്ടൺ: റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡോണാൾഡ് ട്രംപിനെതിരായ രണ്ട് കേസുകൾ യുഎസ് കോടതി തള്ളി. യുഎസ് സ്റ്റേറ്റിലെ 2020 ലെ തെരഞ്ഞെടുപ്പ് ഇടപെടൽ കേസിലെ രണ്ട് ക്രിമിനൽ കേസുകളാണ് ജോർജിയ ജഡ്ജി വ്യാഴാഴ്ച തള്ളിയത്.
ഫെഡറൽ കോടതിയിൽ തെറ്റായ രേഖകൾ സമർപ്പിച്ചതുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്താൻ സ്റ്റേറ്റ് പ്രോസിക്യൂട്ടർമാർക്ക് അധികാരമില്ലെന്ന് ഫുൾട്ടൺ കൗണ്ടി ജഡ്ജി സ്കോട്ട് മക്കാഫി കണ്ടെത്തി.
ട്രംപിനെതിരായ എട്ട് കുറ്റങ്ങൾ ഉൾപ്പെടെ കേസിന്റെ ബാക്കി ഭാഗം മുന്നോട്ട് പോകാൻ മക്കാഫി അനുവദിച്ചു.