കോ​ട്ട​യം: അ​ക​ല​കു​ന്ന​ത്ത് യു​വാ​വ് മ​ര്‍​ദ​ന​മേ​റ്റ് മ​രി​ച്ച കേ​സി​ല്‍ ഭാ​ര്യ അ​റ​സ്റ്റി​ല്‍. ര​തീ​ഷ് എ​ന്ന് യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ഭാ​ര്യ മ​ഞ്ജു ജോ​ണി​നെ പ​ള്ളി​ക്ക​ത്തോ​ട് പോലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഗൂ​ഢാ​ലോ​ച​ന കു​റ്റം ചു​മ​ത്തി​യാ​ണ് മ​ഞ്ജു ജോ​ണി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ര​തീ​ഷി​നെ മ​ര​ക്ക​മ്പ് കൊ​ണ്ട് അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ശ്രീ​ജി​ത്ത് എ​ന്ന​യാ​ളെ പോലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. മ​ഞ്ജു​വും ശ്രീ​ജി​ത്തു​മാ​യു​ള്ള ബ​ന്ധം ര​തീ​ഷ് ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി ര​തീ​ഷി​നെ ഇ​രു​വ​രും കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പോലീ​സ് വ്യ​ക്ത​മാ​ക്കി.

വി​ദേ​ശ​ത്തു നി​ന്നും ഭ​ര്‍​ത്താ​വി സം​സ്‌​കാ​ര​ത്തി​ന് എ​ത്തി​യ​പ്പോ​ഴാ​ണ് യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.