യുവതിയെ റിസോര്‍ട്ടുകളില്‍ എത്തിച്ച് പീഡിപ്പിച്ച സ്വകാര്യബസ് ഡ്രൈവര്‍ അറസ്റ്റില്‍
Wednesday, September 11, 2024 10:27 PM IST
ചെറായി: യുവതിയെ വിവിധ റിസോര്‍ട്ടുകളില്‍ എത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കാക്കനാട് ഇടച്ചിറ ചക്കാലക്കല്‍ അബ്ദുള്‍ മുത്തലിഫ് (34) ആണ് പിടിയിലായത്.
തൃപ്പൂണിത്തുറ-ഹൈക്കോര്‍ട്ട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഡ്രൈവര്‍ ആണ് ഇയാൾ.
ചെറായി ബീച്ചിലെ വിവിധ റിസോര്‍ട്ടുകളില്‍ എത്തിച്ച് പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.