ആ​ല​പ്പു​ഴ: ഡ​ല്‍​ഹി​യി​ല്‍ ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്ന മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ര്‍​ന്ന് മ​രി​ച്ചു. ചേ​പ്പാ​ട് മു​ട്ടം കു​ന്നേ​ല്‍ വീ​ട്ടി​ല്‍ പ്ര​ദീ​പ് ഷൈ​ല​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ പ്ര​വീ​ണ(20) ആ​ണ് മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്.

ജൂ​ണ്‍ മാ​സം ആ​ദ്യം ഹോ​സ്റ്റ​ലി​ലെ ഭ​ക്ഷ​ണ​ത്തി​ല്‍ നി​ന്നാ​ണ് പ്ര​വീ​ണ​യ്ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്. വി​എം​സി​സി ന​ഴ്‌​സിം​ഗ് കോ​ള​ജി​ലെ ര​ണ്ടാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്നു പ്ര​വീ​ണ. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു പ്ര​വീ​ണ മ​രി​ച്ച​ത്.

ആ​ദ്യം ഹ​രി​യാ​ണ​യി​ലെ ജി​ന്ത​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ്ര​വീ​ണ​യെ പി​ന്നീ​ട് ഹ​രി​പ്പാ​ട്ടെ​യും പ​രു​മ​ല​യി​ലേ​യും ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. പി​ന്നീ​ട്, ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ആ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.