കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു; ഒരാളെ കാണാതായി
Friday, September 13, 2024 10:06 PM IST
തിരുവനന്തപുരം: കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. അഞ്ചുതെങ്ങ് പുത്തന്‍മണ്ണ് ലക്ഷം വീട്ടിൽ തോമസ്-പ്രിന്‍സി ദമ്പതികളുടെ മകന് ജിയോ തോമസ് (10) ആണ് മരിച്ചത്.
കാണാതായ അഞ്ചുതെങ്ങ് കൊച്ചുമെത്തന്‍ കടവ് പള്ളിപ്പുരയിടം ജോസ് - ഷൈനി ദമ്പതികളുടെ മകന് ആഷ്ലിന് ജോസി(15)നായി തെരച്ചില്‍ തുടരുകയാണ്. വെള്ളിയാഴ്ച വൈകുന്നേരം നാലിന് അഞ്ചുതെങ്ങ് വലിയപള്ളിക്ക് സമീപം കടലില്‍ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ രണ്ടുപേരെ കാണാതാവുകയായിരുന്നു.
തുടർന്ന് നടത്തിയ തെരച്ചിലിലാണ് ജിയോ തോമസിനെ കണ്ടെത്തിയത്. തുടര്‍ന്ന് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അഞ്ചുതെങ്ങ് സേക്രഡ് ഹാർട്ട് കോൺവന്റ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച ജിയോ തോമസ്.