പാലക്കാട്: അട്ടപ്പാടി പുതൂറില്‍ കവുങ്ങ് തലയില്‍ വീണ് യുവാവ് മരിച്ചു. ആനക്കല്‍ നഗര്‍ സ്വദേശി വീരന്‍ ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. ജോലി ചെയ്യാന്‍ പോയ സ്ഥലത്ത് മരം മുറിക്കാന്‍ സഹായിക്കാന്‍ ചെന്നപ്പോഴാണ് കവുങ്ങ് തലയില്‍ വീണത്.

വീരന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.