മ​ണി​മ​ല: ബ​സും ഇ​ന്നോ​വ കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. മ​ണി​മ​ല ക​റി​ക്കാ​ട്ടൂ​രി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മു​ക്കൂ​ട്ടു​ത​റ സ്വ​ദേ​ശി​ക​ളാ​യ ഇ​ല്ലി​ക്ക​ൽ ര​ഘു​നാ​ഥ് (62), മ​ക​ൻ ര​ഞ്ജി​ത്ത് (34) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ 13 ബ​സ് യാ​ത്രി​ക​രെ മ​ണി​മ​ല ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് സ​ബ് സെ​ന്‍റ്ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

റാ​ന്നി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സും എ​തി​ർ ദി​ശ​യി​ൽ നി​ന്ന് വ​ന്ന കാ​റും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്ത് എ​ത്തി.