തമിഴ്നാട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ചപകടം; ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം
Thursday, September 12, 2024 8:41 AM IST
ചെന്നൈ: കടലൂര്‍ ജില്ലയിലെ ചിദംബരത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് സ്ത്രീകളും രണ്ടുവയസുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടുന്നു. മയിലാടുംതുറൈ ജില്ലയിലെ നക്കമ്പാടി ഗ്രാമത്തിലെ മുഹമ്മദ് അന്‍വര്‍ (56). യാസര്‍ അറാഫത്ത് (40), ഷാഹിദാ ബീഗം (62), സരബാദ് നിഷ (30), അബലന് (രണ്ട്) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ചെന്നൈയില്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ബന്ധുവിനെ് കാണാന്‍ പോയി മടങ്ങുകയായിരുന്നു കുടുംബം. മുഡ്ലൂര് ബൈപ്പാസില്‍ ആനയാങ്കുപ്പം ഗ്രാമത്തിന് സമീപത്തുവച്ച് കാറും ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.
മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ചിദംബരം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. അമിതവേഗതയും ഉറക്കക്കുറവുമാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.