തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ട​ത്ത് 13 വ​യ​സു​കാ​രി​യെ കാ​ണ്മാ​നി​ല്ല. ആ​സാം സ്വ​ദേ​ശി അ​ൻ​വ​ർ ഹു​സൈ​ന്‍റെ മ​ക​ൾ ത​സ്മിദ് തംസും (13) ആ​ണ് കാ​ണാ​താ​യ​ത്.

വീ​ട്‌​വി​ട്ടി​റ​ങ്ങി​യ കു​ട്ടി​യെ​ക്കു​റി​ച്ച് ഇ​ന്ന് രാ​വി​ലെ പ​ത്ത് മു​ത​ൽ വി​വ​ര​മൊ​ന്നു​മി​ല്ല. അ​മ്മ വ​ഴ​ക്ക് പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് കൂ​ട്ടി വീ​ട് വി​ട്ടി​റ​ങ്ങി​യ​ത്.

ആ​സാം സ്വ​ദേ​ശി​ക​ളാ​യ‌ ഇ​വ​ർ നി​ല​വി​ൽ ക​ഴ​ക്കൂ​ട്ട​ത്തെ വാ​ട​ക വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഒ​രു മാ​സം മു​മ്പാ​ണ് ഇ​വ​ർ ക​ഴ​ക്കൂ​ട്ട​ത്ത് എ​ത്തി​യ​ത്.

കു​ട്ടി​ക്ക് മ​ല​യാ​ളം അ​റി​യി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കു​ട്ടി​യെ കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ 94979 60113 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.