കൊ​ല്ലം: ഹേ​മ​ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ല്‍ ഗ​താ​ഗ​ത​മ​ന്ത്രി​ക്ക് കാ​ര്യ​മി​ല്ലെ​ന്ന് മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ര്‍. എ​ന്തെ​ങ്കി​ലും പ​റ​ഞ്ഞ് താ​ന്‍ വി​വാ​ദ​ത്തി​ന് നി​ല്‍​ക്കു​ന്നി​ല്ലെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സ​ഹ​പ്ര​വ​ര്‍​ത്ത​ക​നെ​ന്ന നി​ല​യി​ല്‍ പോ​ലും ത​ന്നോ​ട് ആ​രും പ​രാ​തി പ​റ​ഞ്ഞി​ട്ടി​ല്ല. അ​ങ്ങ​നെ ആ​രെ​ങ്കി​ലും പ​റ​ഞ്ഞാ​ല്‍ താ​ന്‍ പ​ച്ച​യ്ക്ക് പു​റ​ത്തു​പ​റ​യും. അ​തു​കൊ​ണ്ടാ​ണ് സി​നി​മ​യി​ല്‍ വ​ലി​യ അ​വ​സ​ര​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​ത്.

ജൂ​നി​യ​ര്‍ ആ​ര്‍​ട്ടി​സ്റ്റു​ക​ളാ​യ സ്ത്രീ​ക​ള്‍​ക്ക് ടോ​യ്‌​ല​റ്റ് സൗ​ക​ര്യം പോ​ലും ഇ​ല്ലെ​ന്ന​ത​ട​ക്കം നി​ര​വ​ധി പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ട്. റി​പ്പോ​ര്‍​ട്ടി​ലെ ചി​ല കാ​ര്യ​ങ്ങ​ള്‍ മാ​ത്രം ഹൈ​ലൈ​റ്റ് ചെ​യ്യേ​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.