തി​രു​വ​ന​ന്ത​പു​രം: ക​ല്ല​മ്പ​ല​ത്ത് ദേ​ശീ​യ​പാ​ത​യി​ല്‍ അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ചി​റ​യി​ന്‍​കീ​ഴ് മൂ​ട​പു​രം സ്വ​ദേ​ശി വി​നോ​ദ്(43) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച അ​ര്‍​ധ​രാ​ത്രി 11ഓ​ടെ​യാ​ണ് സം​ഭ​വം. റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​യ ഇ​യാ​ളെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച വാ​ഹ​നം നി​ര്‍​ത്താ​തെ പോ​വു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ഏ​റെ നേ​രം ക​ഴി​ഞ്ഞാ​ണ് ഇ​യാ​ള്‍ പ​രി​ക്കേ​റ്റ് റോ​ഡി​ല്‍ കി​ട​ക്കു​ന്ന​താ​യി പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ വി​വ​രം ല​ഭി​ച്ച​ത്. പോ​ലീ​സെ​ത്തി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ അ​ട​ക്കം ശേ​ഖ​രി​ച്ച് വാ​ഹ​നം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം പോ​ലീ​സ് തു​ട​രു​ക​യാ​ണ്.