കൊ​ച്ചി: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബി​ൻ വ​ർ​ക്കി ഡി​ജി​പി​ക്കും വ​നി​താ ക​മ്മീ​ഷ​നും പ​രാ​തി ന​ൽ​കി.

മ​ല​യാ​ള സി​നി​മ​യി​ലെ സെ​ക്ഷ്വ​ൽ മാ​ഫി​യാ​യെ പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്ന് അ​ബി​ൻ വ​ർ​ക്കി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. 2019 ഡി​സം​ബ​ര്‍ 31നാ​ണ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് സ​ര്‍​ക്കാ​രി​ന് കൈ​മാ​റി​യ​ത്.

തി​ങ്ക​ളാ​ഴ്ച പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ സി​നി​മാ ലോ​ക​ത്തെ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണു​ള്ള​ത്. കാ​സ്റ്റിം​ഗ് കൗ​ച്ച് അ​ട​ക്ക​മു​ള്ള പ​ല കാ​ര്യ​ങ്ങ​ളും റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്.

ഇ​തി​ലെ​ല്ലാം അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.