തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ചൊ​വ്വാ​ഴ്ച നാ​ലു ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്.

ആ​ല​പ്പു​ഴ, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ചൊ​വ്വാ​ഴ്ച യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. 21ന് ​ആ​ല​പ്പു​ഴ, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് കേ​ര​ള - ല​ക്ഷ​ദ്വീ​പ് - ക​ർ​ണാ​ട​ക തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി.

തീ​ര​ങ്ങ​ളി​ൽ ക​ട​ലാ​ക്ര​മ​ണം ശ​ക്ത​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​പ​ക​ട മേ​ഖ​ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ആ​വ​ശ്യ​മാ​യ ഘ​ട്ട​ത്തി​ൽ മാ​റി താ​മ​സി​ക്ക​ണം. മ​ത്സ്യ​ബ​ന്ധ​നോ​പ​ധി​ക​ൾ സു​ര​ക്ഷി​ത​മാ​ക്കി വെ​ക്ക​ണ​മെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.