തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ദു​ര​ന്തബാ​ധി​ത മേ​ഖ​ല​യി​ൽ വാ​യ്പ​ക​ൾ എ​ഴു​തി​ത്ത​ള്ളു​മോ? അ​തോ ആ​റു​മാ​സ​ത്തേ​യ്ക്കു മോ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്കു​മോ? വ​യ​നാ​ട് ദു​ര​ന്ത മേ​ഖ​ല​യി​ലെ വാ​യ്പ​ക​ളു​ടെ കാ​ര്യം തീ​രു​മാ​നി​ക്കാ​ൻ സം​സ്ഥാ​ന​ത​ല ബാ​ങ്കേ​ഴ്സ് സ​മി​തി​യു​ടെ അ​ടി​യ​ന്ത​ര യോ​ഗം ഇ​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തു ചേ​രും.

രാ​വി​ലെ 10.30നു ​ചേ​രു​ന്ന എ​സ്എ​ൽ​ബി​സി യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്ക​മു​ള്ള​വ​ർ പ​ങ്കെ​ടു​ക്കും.

വ​യ​നാ​ട് ദു​ര​ന്ത മേ​ഖ​ല​യി​ൽ അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​മാ​യി സ​ർ​ക്കാ​ർ ന​ൽ​കി​യ 10,000 രൂ​പ​യി​ൽ നി​ന്ന് ഒ​രു ബാ​ങ്ക് വാ​യ്പ തി​രി​ച്ചു പി​ടി​ച്ചെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തു​ട​ർ ന​ട​പ​ടി ച​ർ​ച്ച ചെ​യ്യാ​ൻ സം​സ്ഥാ​ന​ത​ല ബാ​ങ്കേ​ഴ്സ് അ​വ​ലോ​ക​ന സ​മി​തി യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കു​ന്ന​ത്.

ഇ​തു സം​ബ​ന്ധി​ച്ച് പ​രാ​തി പ​രി​ശോ​ധി​ക്കാ​ൻ വ​യ​നാ​ട് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് നി​ർ​ദേ​ശം ന​ൽ​കി.