ന്യൂ​ഡ​ൽ​ഹി: ബം​ഗ്ലാ​ദേ​ശി​ൽ ഹി​ന്ദു​ക്ക​ൾ സു​ര​ക്ഷി​ത​രാ​യി​രി​ക്കു​മെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച് ബം​ഗ്ലാ​ദേ​ശ് ഇ​ട​ക്കാ​ല സ​ർ​ക്കാ​രി​ന്‍റെ ത​ല​വ​ൻ മു​ഹ​മ്മ​ദ് യൂ​നു​സ് ഉ​റ​പ്പ് ന​ൽ​കി​യ​താ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഫോ​ണി​ലൂ​ടെ​യാ​ണ് യു​നൂ​സ് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി സം​സാ​രി​ച്ച​ത്.

നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ച് ഞ​ങ്ങ​ൾ വീ​ക്ഷ​ണ​ങ്ങ​ൾ കൈ​മാ​റി. ജ​നാ​ധി​പ​ത്യ​മു​ള്ള, സു​സ്ഥി​ര​വും സ​മാ​ധാ​ന​പ​ര​വും പു​രോ​ഗ​മ​ന​പ​ര​വു​മാ​യ ഒ​രു ബം​ഗ്ലാ​ദേ​ശി​നാ​യി ഇ​ന്ത്യ​യു​ടെ എ​ല്ലാ പി​ന്തു​ണ​യും വാ​ഗ്ദാ​നം​ചെ​യ്തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ബം​ഗ്ലാ​ദേ​ശി​ൽ ക​ലാ​പ​ത്തി​നി​ടെ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് നേ​രേ വ​ലി​യ ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. തു​ട​ർ​ന്ന് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ ബം​ഗ്ലാ​ദേ​ശി​ലെ ഇ​ട​ക്കാ​ല സ​ർ​ക്കാ​രി​ന്‍റെ ത​ല​വ​നാ​യ മു​ഹ​മ്മ​ദ് യു​നൂ​സ് സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

സ്വാ​ത​ന്ത്ര്യ ദി​ന പ്ര​സം​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന​മ​ന്ത്രി ബം​ഗ്ലാ​ദേ​ശി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് നേ​രേ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് എ​ടു​ത്തു​പ​റ​ഞ്ഞി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് മു​ഹ​മ്മ​ദ് യു​നൂ​സ് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി സം​സാ​രി​ച്ച​ത്.