തി​രു​വ​ന​ന്ത​പു​രം: ബേ​ലൂ​ര്‍ മ​ഖ്‌​ന ദൗ​ത്യം അ​വ​സാ​നി​പ്പി​ക്കാ​ന്‍ സ​മ​യ​മാ​യി​ട്ടി​ല്ലെ​ന്ന് വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. മ​യ​ക്കു​വെ​ടി വ​യ്ക്കാ​ന്‍ കാ​ല​താ​മ​സം ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ത​ദ്ദേ​ശ, റ​വ​ന്യു, പോ​ലീ​സ് വ​കു​പ്പു​ക​ളു​മാ​യി ചേ​ര്‍​ന്ന് പു​തി​യ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​നു​ശേ​ഷ​മാ​ണ് വ​യ​നാ​ട്ടി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി ഇ​ന്ന് വ​നം​മ​ന്ത്രി​യും മു​ഖ്യ​മ​ന്ത്രി​യും ച​ര്‍​ച്ച ന​ട​ത്തി​യ​ത്. ച​ര്‍​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വ​യ​നാ​ട്ടി​ല്‍ സി​സി​എ​ഫ് റാ​ങ്കി​ല്‍ കു​റ​യാ​ത്ത സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​റെ നി​യ​മി​ക്കാ​ന്‍ തീ​രു​മാ​ന​മാ​യി.

ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​ന്ന​തി​ലെ കാ​ല​താ​മ​സം പ്ര​ധാ​ന പ്ര​ശ്‌​ന​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ള്‍ ച​ര്‍​ച്ച​യി​ലു​ന്ന​യി​ച്ചു. മ​യ​ക്കു​വെ​ടി വ​യ്ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം പ​രി​ഹ​രി​ക്കു​മെ​ന്ന് ശ​ശീ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.