തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നെ മ​ന്ത്രി​സ​ഭ​യി​ൽ നി​ന്നു മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ഷ​ണ​ലി​സ്റ്റ് കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി (എ​ൻ​സി​പി) ഔ​ദ്യോ​ഗി​ക വി​ഭാ​ഗം മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്തു​ന​ൽ​കി. പ​ക​രം കു​ട്ട​നാ​ട് എം​എ​ൽ​എ തോ​മ​സ് കെ. ​തോ​മ​സി​നെ മ​ന്ത്രി​യാ​ക്ക​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ജി​ത്പ​വാ​ർ വി​ഭാ​ഗ​ത്തെ എ​ൻ​സി​പി​യു​ടെ ഔ​ദ്യോ​ഗി​ക വി​ഭാ​ഗ​മാ​യി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ത്ത് ന​ൽ​കി​യ​തെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ൻ.​എ. മു​ഹ​മ്മ​ദ്കു​ട്ടി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

നി​ല​വി​ൽ പി.​സി. ചാ​ക്കോ ഉ​ൾ​പ്പെ​ടു​ന്ന വി​ഭാ​ഗ​ത്തി​ന് അം​ഗീ​കാ​ര​മി​ല്ല. പാ​ർ​ട്ടി​യു​ടെ കൊ​ടി​യും ചി​ഹ്ന​വും പേ​രും ഔ​ദ്യോ​ഗി​ക വി​ഭാ​ഗ​ത്തി​ന് മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യൂ. വി​മ​ത​വി​ഭാ​ഗം മ​ല​പ്പു​റ​ത്ത് സം​ഘ​ടി​പ്പി​ച്ച യോ​ഗം ഔ​ദ്യോ​ഗി​ക​വി​ഭാ​ഗ​ത്തി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് ത​ട​ഞ്ഞി​രു​ന്നു.

കേ​ന്ദ്ര​ത്തി​ൽ എ​ൻ​ഡി​എ​യു​ടെ ഭാ​ഗ​മാ​ണെ​ങ്കി​ലും കേ​ര​ള​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി​ക്കൊ​പ്പം പാ​ർ​ട്ടി നി​ൽ​ക്കു​മെ​ന്നും മു​ഹ​മ്മ​ദ്കു​ട്ടി അ​റി​യി​ച്ചു.