ന്യൂ­​ഡ​ല്‍​ഹി: പ്ര­​തി­​പ­​ക്ഷ നേ­​താ­​ക്ക­​ളു­​ടെ ഫോ​ണും ഇ­-​മെ­​യി​ലും ചോ​ര്‍­​ത്തി­​യെ­​ന്ന ആ­​രോ​പ­​ണം ത​ള്ളി കേ­​ന്ദ്ര സ​ര്‍­​ക്കാ​ര്‍. ഫോ​ണ്‍ ചോ​ര്‍­​ത്തി­​യെ­​ന്ന ആ­​രോ​പ­​ണം അ­​സം­​ബ­​ന്ധ­​മാ­​ണെ­​ന്ന് ഐ​ടി മ​ന്ത്രി അ­​ശ്വി­​നി വൈ­​ഷ്ണ­​വ് പ്ര­​തി­​ക­​രി​ച്ചു.

ഒ­​രു വി­​ഷ­​യ​വും ഉ­​ന്ന­​യി­​ക്കാ­​നി​ല്ലാ­​ത്ത­​പ്പോ​ള്‍ ശ്ര­​ദ്ധ തി­​രി­​ക്കാ­​നാ­​ണ് ഇ­​ത്ത­​ര­​ത്തി​ല്‍ ഒ­​രു ആ­​ക്ഷേ­​പം ഉ­​യ​ര്‍­​ത്തു­​ന്ന­​ത്. രാ​ജ്യ​ത്തി​ന്‍റെ പു​രോ​ഗ​തി കാ​ണാ​ന്‍ ആ​ഗ്ര​ഹി​ക്കാ​ത്ത​വ­​രാ­​ണ് ഇ­​ത്ത­​ര­​ത്തി​ല്‍ രാ­​ഷ്­​ട്രീ​യം ക­​ളി­​ക്കു­​ന്ന­​തെ​ന്നും മ​ന്ത്രി വി­​മ​ര്‍­​ശി​ച്ചു.

150 രാ­​ജ്യ­​ങ്ങ­​ളി​ല്‍ ഉ​ള്ള​വ​ർ​ക്ക് ആ­​പ്പി​ള്‍ സ­​മാ­​ന­​രീ­​തി­​യി­​ലു­​ള്ള സ­​ന്ദേ­​ശം ന​ല്‍­​കി­​യി­​ട്ടു​ണ്ട്. ഇ­​തി​ല്‍ സ​ര്‍­​ക്കാ­​രി­​ന് ആ­​ശ­​ങ്ക­​യു­​ണ്ടെ​ന്നും സം­​ഭ­​വ­​ത്തി​ല്‍ അ­​ന്വേ­​ഷ­​ണ­​ത്തി­​ന് ഉ­​ത്ത­​ര­​വി­​ട്ടി­​ട്ടു­​ണ്ടെ​ന്നും മ​ന്ത്രി അ­​റി­​യി​ച്ചു. ആ­​രോ​പ­​ണം ഉ­​ന്ന­​യി­​ച്ച­​വ​ര്‍ അ­​ന്വേ­​ഷ­​ണ­​ത്തോ­​ട് സ­​ഹ­​ക­​രി­​ക്ക​ണ­​മെ​ന്നും മ​ന്ത്രി ആ­​വ­​ശ്യ­​പ്പെ​ട്ടു.

ശി­​വ­​സേ­​നാ എം​പി പ്രി​യ­​ങ്കാ ച­​തു​ര്‍­​വേ­​ദി, കോ​ണ്‍­​ഗ്ര­​സ് നേ­​താ­​ക്ക​ളാ­​യ ശ­​ശി ത­​രൂ​ര്‍, പ­​വ​ന്‍ ഖേ­​ര, കെ.​സി.​വേ​ണു­​ഗോ­​പാ​ല്‍ സ­​മാ­​ജ്‌​വാ­​ദി പാ​ര്‍­​ട്ടി നേ­​താ­​വ് അ­​ഖി­​ലേ­​ഷ് യാ­​ദ​വ്, തൃ­​ണ­​മൂ​ല്‍ കോ​ണ്‍­​ഗ്ര­​സ് എം­​പി മ​ഹു​വ മൊ­​യ്­​ത്ര, സി­​പി­​എം ജ­​ന­​റ​ല്‍ സെ­​ക്ര​ട്ട­​റി സീ­​താ​റാം യെ­​ച്ചൂ­​രി തു­​ട­​ങ്ങി­​യ­​വ­​രു­​ടെ ഫോ­​ണും ഇ-​മെ­​യി­​ലു­​ക​ളും കേ­​ന്ദ്ര­​സ​ര്‍­​ക്കാ​ര്‍ ചോ​ര്‍­​ത്തു­​ന്നെ­​ന്നാ­​ണ് പ­​രാ​തി. പ്ര­​തി­​പ​ക്ഷ നേ­​താ­​ക്ക­​ളു​ടെ ആ­​പ്പി​ള്‍ ഫോ­​ണു­​ക­​ളി­​ലേ­​യ്­​ക്കാ­​ണ് ഇ­​ത് സം­​ബ­​ന്ധി­​ച്ച സ­​ന്ദേ­​ശം എ­​ത്തി­​യ­​ത്.

ഇ­​തി­​ന്‍റെ സ്­​ക്രീ​ന്‍ ഷോ­​ട്ട് അ​ട­​ക്കം നേ­​താ­​ക്ക​ള്‍ സ­​മൂ­​ഹ­​മാ­​ധ്യ­​മ­​ങ്ങ­​ളി​ല്‍ പ­​ങ്കു­​വ­​ച്ചി­​രു​ന്നു. ഇ­​തി­​ന് പി­​ന്നാ­​ലെ­​യാ­​ണ് ആ­​രോ​പ­​ണം ത­​ള്ളി മ​ന്ത്രി രം­​ഗ­​ത്തെ­​ത്തി­​യ​ത്.