കോട്ടയം: ബിജെപിയുടെ പ്രവര്‍ത്തകര്‍ പുതുപ്പള്ളിയിലെ പോളിംഗ് ബൂത്തുകളിലുണ്ടായിരുന്നില്ലെന്ന് മന്ത്രി വി.എന്‍. വാസവന്‍. ഫലം വരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോഴാണ് ആരോപണം.

പുതുപ്പള്ളിയില്‍ ബിജെപിയുടെ വോട്ട് യുഡിഎഫിന് ലഭിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ബുധനാഴ്ച ആരോപിച്ചിരുന്നു. ബിജെപി വോട്ട് വാങ്ങിയാല്‍ മാത്രമാണ് പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന് ജയിക്കാന്‍ കഴിയുകയെന്നും ഗോവിന്ദന്‍ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് വാസവനും സമാനമായ ആരോപണമുന്നയിച്ചത്. പുതുപ്പള്ളിയിലെ ഫലം പുറത്ത് വരുമ്പോഴേയ്ക്കും കോണ്‍ഗ്രസില്‍ പൊട്ടിത്തെറി സൃഷ്ടിക്കുമെന്നും ബിജെപി വോട്ട് മറിച്ചില്ലെങ്കില്‍ എല്‍ഡിഎഫ് ജയിക്കുമെന്നും വാസവന്‍ നേരത്തെ പറഞ്ഞിരുന്നു.