ന്യൂ​ഡ​ല്‍​ഹി: സ​വാ​ള ഉ​ള്ളി​യ്ക്ക് ക​യ​റ്റു​മ​തി ചു​ങ്കം ഏ​ർ​പ്പെ​ടു​ത്തി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. 40 ശ​ത​മാ​നം ക​യ​റ്റു​മ​തി ചു​ങ്ക​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. സ​വാ​ള​യു​ടെ വി​ല നി​യ​ന്ത്രി​ക്കാ​നും ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലെ ല​ഭ്യ​ത മെ​ച്ച​പ്പെ​ടു​ത്താ​നു​മാ​ണ് കേ​ന്ദ്ര ന​ട​പ​ടി.

ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​മാ​ണ് ഉ​ത്ത​ര​വ് പു​റ​ത്തു​വി​ട്ട​ത്. സെ​പ്റ്റം​ബ​റി​ല്‍ സ​വാ​ള​യു​ടെ വി​ല വ​ര്‍​ധി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ന​ട​പ​ടി. ത​ക്കാ​ളി​യു​ടേ​തി​ന് സ​മാ​ന​മാ​യി ഉ​ള്ളി, ഉ​രു​ള​ക്കി​ഴ​ങ്ങ് എ​ന്നി​വ​യു​ടെ വി​ല​യി​ല്‍ ഈ​മാ​സം തു​ട​ര്‍​ച്ച​യാ​യ വ​ര്‍​ധ​ന​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്.