തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി എം.​ആ​ർ.​അ​ജി​ത് കു​മാ​റും ആ​ർ​എ​സ്‌​എ​സി​ന്‍റെ ദേ​ശീ​യ നേ​താ​വും ത​മ്മി​ല്‍ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ വി​യോ​ജി​പ്പു​മാ​യി സി​പി​ഐ. കൂ​ടി​ക്കാ​ഴ്ച ന​ട​ന്നെ​ങ്കി​ല്‍ അ​ത് ഗൗ​ര​വ​ക​ര​മെ​ന്ന് വി.​എ​സ്. സു​നി​ല്‍​കു​മാ​റും, കൂ​ടി​ക്കാ​ഴ്ച ഇ​ട​ത് ചെ​ല​വി​ല്‍ വേ​ണ്ടെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വ​വും പ്ര​തി​ക​രി​ച്ചു.

ആ​ർ​എ​സ്‌​എ​സ് നേ​താ​വും എ​ഡി​ജി​പി​യും ത​മ്മി​ല്‍ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച ദു​രൂ​ഹ​മാ​ണ്. എ​ല്‍​ഡി​എ​ഫ് ചെ​ല​വി​ല്‍ ഒ​രു ഉ​ദ്യോ​ഗ​സ്ഥാ​നും അ​ങ്ങനെ ച​ർ​ച്ച ന​ട​ത്തേ​ണ്ട. വി​ഞാ​ന ഭാ​ര​തി പ്ര​തി​നി​ധി​ക്ക് ഒ​പ്പം എ​ന്ത് വി​ജ്ഞാ​നം പ​ങ്കു​വെ​ക്കാ​നാ​ണ് എ​ഡി​ജി​പി പോ​യ​ത്. കൂ​ടി​ക്കാ​ഴ്ച​യു​ടെ വി​വ​രം ജ​ന​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ വി​ശ​ദീ​ക​രി​ക്ക​ണം.

ആ​ർ​എ​സ്‌​എ​സി​നും എ​ല്‍​ഡി​എ​ഫി​നു​മി​ട​യി​ല്‍ ഒ​രു ആ​ശ​യ ച​ർ​ച്ച​യു​മി​ല്ല. എ​ഡി​ജി​പി​യും ആ‍​എ​സ്‌​എ​സ് നേ​താ​വും ഇ​ട​ത് ചെ​ല​വി​ല്‍ ച​ർ​ച്ച ന​ട​ത്തേ​ണ്ട. ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.