സാത്വിക് - ചിരാഗ് സഖ്യം സെമിയില്‍
Saturday, July 26, 2025 1:24 AM IST
ഷാങ്ചൗ: ചൈന ഓപ്പണ്‍ ബാഡ്മിന്റണില്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് സായ്രാജ് - ചിരാഗ് ഷെട്ടി സഖ്യം സെമിയില്‍. മലേഷ്യയുടെ ഓങ് യൂ സിന് - തിയോ ഇ യി കൂട്ടുകെട്ടിനെയാണ് ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ സഖ്യം തോല്‍പ്പിച്ചത്. സ്കോര്‍: 21-18, 21-14.
അതേസമയം, വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ ശേഷിച്ച സാന്നിധ്യമായ ഉന്നതി ഹൂഡ ജപ്പാന്റെ അകാനെ യാമഗുച്ചിയോട് ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു പുറത്തായി. സ്കോര്‍: 21-16, 21-12. സിന്ധുവിനെ തോല്‍പ്പിച്ചായിരുന്നു 17കാരിയായ ഉന്നതി ക്വാര്‍ട്ടറിലെത്തിയത്.