ബാ​​​​തു​​​​മി (ജോ​​​​ർ​​​​ജി​​​​യ): എ​​​​ഫ്ഐ​​​​ഡി​​​​ഇ വ​​​​നി​​​​ത ചെ​​​​സ് ലോ​​​​ക​​​​ക​​​​പ്പ് സെ​​​​മി ഫൈ​​​​ന​​​​ലി​​​​ൽ ക​​​​ട​​​​ന്ന് കൊ​​​​നേ​​​​രു ഹം​​​​പി. ചൈ​​​​ന​​​​യു​​​​ടെ യു​​​​ക്സി​​​​ൻ സോ​​​​ങി​​​​നെ പി​​​​ന്ത​​​​ള്ളി സെ​​​​മി​​​​യി​​​​ൽ ക​​​​ട​​​​ന്ന കൊ​​​​നേ​​​​രു ഹം​​​​പി ഈ ​​​​ച​​​​രി​​​​ത്രം കു​​​​റി​​​​ക്കു​​​​ന്ന ആ​​​​ദ്യ ഇ​​​​ന്ത്യ​​​​ക്കാ​​​​രി​​​​യാ​​​​ണ്.

2023 സീ​​​​സ​​​​ണി​​​​ൽ ഹ​​​​രി​​​​ക ദ്രോ​​​​ണ​​​​വ​​​​ല്ലി ക്വാ​​​​ർ​​​​ട്ട​​​​ർ ഫൈ​​​​ന​​​​ലി​​​​ൽ ക​​​​ട​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു ഇ​​​​തി​​​​നു മു​​​​ന്പ് ഒ​​​​രു ഇ​​​​ന്ത്യ​​​​ൻ വ​​​​നി​​​​താ താ​​​​ര​​​​ത്തി​​​​ന്‍റെ ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​നം. ക്വാ​​​​ർ​​​​ട്ട​​​​റി​​​​ലെ ആ​​​​ദ്യ മ​​​​ൽ​​​​സ​​​​രം വി​​​​ജ​​​​യി​​​​ച്ച ഹം​​​​പി ര​​​​ണ്ടാം മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ സോ​​​​ങ്ങി​​​​നെ സ​​​​മ​​​​നി​​​​ല​​​​യി​​​​ൽ (1.50.5) ത​​​​ള​​​​ച്ചാ​​​​ണ് സെ​​​​മി​​​​യി​​​​ൽ ക​​​​ട​​​​ന്ന​​​​ത്.

ഇ​​​​ന്ത്യ​​​​ൻ താ​​​​ര​​​​ങ്ങ​​​​ളാ​​​​യ ദി​​​​വ്യ ദേ​​​​ശ്മു​​​​ഖും ഹ​​​​രി​​​​ത ദ്രോ​​​​ണ​​​​വ​​​​ല്ലി​​​​യും ത​​​​മ്മി​​​​ൽ ന​​​​ട​​​​ന്ന ര​​​​ണ്ടു ക​​​​ളി​​​​ക​​​​ളും സ​​​​മ​​​​നി​​​​ല​​​​യാ​​​​യി. ഇ​​​​തോ​​​​ടെ ടൈ​​​​ബ്രേ​​​​ക്ക​​​​ർ വി​​​​ജ​​​​യി​​​​യെ നി​​​​ർ​​​​ണ​​​​യി​​​​ച്ച മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ 19കാ​​​​രി​​​​യാ​​​​യ ദി​​​​വ്യ ദേ​​​​ശ്മു​​​​ഖ് തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ഗെ​​​​യി​​​​മു​​​​ക​​​​ളി​​​​ൽ സീ​​​​നി​​​​യ​​​​ർ താ​​​​ര​​​​മാ​​​​യ ഹ​​​​രി​​​​ത​​​​യെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി സെ​​​​മി​​​​ഫൈ​​​​ന​​​​ലി​​​​ൽ സ്ഥാ​​​​നം ഉ​​​​റ​​​​പ്പാ​​​​ക്കി.


ദി​​​​വ്യ​​​​യു​​​​ടെ ജ​​​​യ​​​​ത്തോ​​​​ടെ ര​​​​ണ്ട് ഇ​​​​ന്ത്യ​​​​ൻ താ​​​​ര​​​​ങ്ങ​​​​ൾ സെ​​​​മി​​​​യി​​​​ലെ​​​​ത്തി. ചൈ​​​​ന​​​​യു​​​​ടെ ടാ​​​​ൻ സോ​​​​ങ്യ​​യാ​​​​ണ് സെ​​​​മി​​​​യി​​​​ൽ ദി​​​​വ്യ​​​​യു​​​​ടെ എ​​​​തി​​​​രാ​​​​ളി.

ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ ഇ​​​​ന്ത്യ​​​​ൻ താ​​​​ര​​​​മാ​​​​യ ആ​​​​ർ. വൈ​​​​ശാ​​​​ലി മു​​​​ൻ ലോ​​​​ക​​​​ചാ​​​​ന്പ്യ​​​​ൻ ചൈ​​​​ന​​​​യു​​​​ടെ ടാ​​​​ൻ സോ​​​​ങ്കി​​​​യോ​​​​ട് കീ​​​​ഴ​​​​ട​​​​ങ്ങി (1.50.5). നാ​​​​ന ഡാ​​​​ഗ്നി​​​​ദ്സെ​​​​യെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി ലീ ​​​​ടി​​​​ങ്ജി​​​​യും സെ​​​​മി​​​​യി​​​​ൽ ക​​​​ട​​​​ന്നു.