ഇന്നറിയാം
Tuesday, July 22, 2025 2:22 AM IST
ലണ്ടൻ: ഇംഗ്ലണ്ട്- ഇന്ത്യൻ വനിത ഏകദിന ക്രിക്കറ്റ് പരന്പര ആർക്കെന്ന് ഇന്നറിയാം. പരന്പരയിലെ അവസാന മത്സരം ഇന്ന് വൈകിട്ട് 5.30ന് റിവർസൈഡ് ഗ്രൗണ്ട് സ്റ്റേഡിയത്തിൽ നടക്കും.
വിജയിക്കുന്നവർ പരന്പര സ്വന്തമാക്കും. ആദ്യ മത്സരത്തിൽ ഇന്ത്യ വന്പൻ ജയം നേടിയപ്പോൾ മഴയെത്തുടർന്ന് വെട്ടിക്കുറച്ച രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് ജയം നേടിയിരുന്നു.