കില്ലർ കോഹ്ലി
Friday, May 19, 2023 12:54 AM IST
ഹൈദരാബാദ്: ഐപിഎൽ ട്വന്റി-20 ആരാധകരെ ത്രില്ലറിന്റെ പുതിയ തലത്തിലെത്തിച്ച് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിരാട് കോഹ്ലിയുടെ (63 പന്തിൽ 100) സെഞ്ചുറി. അതോടെ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ആർസിബി എട്ട് വിക്കറ്റ് ജയം നേടി.
ഫാഫ് ഡുപ്ലെസിയും (47 പന്തിൽ 71) വിരാട് കോഹ്ലിയും നടത്തിയ പ്രത്യാക്രമണമായിരുന്നു ആർസിബി ജയത്തിന്റെ അടിസ്ഥാനം. ഹൈദരാബാദിന്റെ ഹെൻ റിക് ക്ലാസന്റെ (104) സെഞ്ചുറി അതോടെ പാഴായി.
സ്കോർ: ഹൈദരാബാദ് 20 ഓവറിൽ 186/5. ബംഗളൂരു 19.2 ഓവറിൽ 187/2.
ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ആർസിബി 4.3 ഓവറിൽ 28 റണ്‍സിനിടെ ഹൈദരാബാദിന്റെ രണ്ട് വിക്കറ്റ് വീഴ്ത്തി. എന്നാൽ, ഹെൻറിക് ക്ലാസൻ സെഞ്ചുറിയുമായി ഹൈദരാബാദിനെ കരകയറ്റി. 51 പന്തിൽ ആറ് സിക്സും എട്ട് ഫോറും അടക്കം 104 റണ്‍സ് ക്ലാസൻ നേടി.