നരേഡ്കോ കേരള ചാപ്റ്റര്‍ രൂപീകരിച്ചു
Saturday, August 9, 2025 11:48 PM IST
കൊച്ചി: റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ദേശീയ സംഘടനയായ നാഷണല്‍ റിയല്‍ എസ്റ്റേറ്റ് ഡെവലപ്മെന്റ് കൗണ്‍സിലി (നരേഡ്കോ) ന്റെ കേരള ചാപ്റ്റര്‍ രൂപീകരിച്ചു.
സംസ്ഥാന ഭാരവാഹികളായി ബിനോയ് തോമസ് (ബില്‍റ്റ് ടെക് സിഇഒ) -പ്രസിഡന്റ്, ആര്. കൃഷ്ണപ്രസാദ് (റേലിയോണ് എസ്റ്റേറ്റ്സ് ചെയര്മാന് ആന്‍ഡ് സിഇഒ) -ജനറല്‍ സെക്രട്ടറി, പി. സുനില്‍ (വെല്‍മെയ്ഡ് ഡെവലപ്പേഴ്സ് ഡയറക്ടര്‍) -ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
29, 30 തീയതികളില്‍ ഡൽഹിയില്‍ നടക്കുന്ന 17-ാമത് നരേഡ്കോ ദേശീയ കോണ്‍ഫറന്‍സില്‍ കേരള ചാപ്റ്ററിനെ പ്രതിനിധീകരിച്ചു സംസ്ഥാന ഭാരവാഹികളടക്കം 25 പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് നാഷണല്‍ ഗവേണിംഗ് അഗങ്ങള്കൂടിയായ പ്രസിഡന്റ് ബിനോയ് തോമസ്, ജനറല്‍ സെക്രട്ടറി ആര്. കൃഷ്ണപ്രസാദ് എന്നിവര്‍ പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ബില്‍ഡേഴ്സ്, ഡെവലപ്പര്‍മാര്‍, സ്റ്റേക്ക്ഹോള്‍ഡേഴ്സ് എന്നിവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ദേശീയ കോണ്‍ഫറന്‍സില്‍ ഉന്നയിക്കും.
നരേഡ്കോയുടെ മുഖ്യരക്ഷാധികാരിയായ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന സമ്മേളനത്തില്‍ സംസ്ഥാനത്തെ ചീഫ് സെക്രട്ടറിമാര്‍, റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റി (റെറ) പ്രതിനിധികള്‍, നരേഡ്കോ ദേശീയ ദേശീയ ചെയര്‍മാനും ഹിരാ നന്ദാനി ഗ്രൂപ്പ് എംഡിയുമായ നിരഞ്ജന് ഹിരാ നന്ദാനി, ദേശീയ പ്രസിഡന്റ് ജി. ഹരി ബാബു തുടങ്ങിയവര്‍ പങ്കെടുക്കും.