മട്ടനാട് മട്ട അരി വിപണിയിൽ
Saturday, August 9, 2025 11:48 PM IST
കൊച്ചി: മട്ടനാട് ബ്രാന്‍ഡില്‍ മട്ട വടി അരി വിപണിയിലെത്തിച്ച് ടിപിഎഫ് ഭാരത്. ഒന്ന്, അഞ്ച്, 10, 30, 50 കിലോഗ്രാം പാക്കുകളിലായി സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഗ്രോസറി സ്റ്റോറുകളിലും ഓണ്‍ലൈനായും മട്ടനാട് ലഭിക്കും.
കാലടിയില്‍ നടന്ന ചടങ്ങില്‍ ടോളിന്‍സ് ഗ്രൂപ്പ് ചെയര്മാന് ഡോ. കെ.വി. ടോളിന്, ഡയറക്ടര്‍ ജെറിന് ടോളിന് തുടങ്ങിയവര്‍ ചേര്‍ന്നു മട്ടനാട് വിപണിയിലിറക്കി.
കഴിഞ്ഞ അഞ്ചു വര്‍ഷമായി മട്ട വടി അരി സംസ്കരണരംഗത്തുള്ള ടിപിഎഫ് ഭാരതിന് മൂന്നു ഫാക്ടറികളിലായി പ്രതിമാസം 4500 ടണ്‍ അരി സംസ്കരിക്കാനുള്ള ശേഷിയുണ്ടെന്ന് മാനേജിംഗ് ഡയറക്ടര്‍ ക്രിസ് ടോളിന് പറഞ്ഞു. 2025-26 സാമ്പത്തികവര്‍ഷം 65 കോടി രൂപയുടെ വിറ്റുവരവാണു മട്ടനാടിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു.