കല്യാണ്‍ സിൽക്സിൽ രണ്ടു കോടിയുടെ സമ്മാനങ്ങളുമായി ഓണം ഓഫർ തുടങ്ങി
Saturday, August 9, 2025 11:48 PM IST
തൃശൂർ: കേരളം കണ്ടതിൽവച്ച് ഏറ്റവും വലിയ ഓണം ഓഫറുമായി കല്യാണ്‍ സിൽക്സ്. ഓണക്കോടിക്കൊപ്പം രണ്ടുകോടിയും സമ്മാനപദ്ധതിയിലൂടെ 100 പവൻ സ്വർണം ഉൾപ്പെടെ രണ്ടുകോടി രൂപയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
ഓഗസ്റ്റ് ആറിന് ആരംഭിച്ച ഓണം ഓഫർ സെപ്റ്റംബർ നാലുവരെ നീളുമെന്നു കല്യാണ്‍ സിൽക്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ അറിയിച്ചു.
12 മാരുതി സുസുകി ബലേനോ കാറുകൾ, 30 ഹോണ്ട ആക്ടിവ സ്കൂട്ടറുകൾ, ലക്ഷക്കണക്കിനു രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളാണ് മറ്റു സമ്മാനങ്ങൾ. ബംപർ സമ്മാനമായ 100 പവൻ സ്വർണം 25 പവൻവീതം ഓരോ ആഴ്ചയിലും ഭാഗ്യശാലികൾക്കു സമ്മാനിക്കും.
കല്യാണ്‍ സിൽക്സിൽനിന്നും ഓരോ 2,000 രൂപയുടെ പർച്ചേസിനൊപ്പവും കല്യാണ്‍ ഹൈപ്പർമാർക്കറ്റിൽനിന്നുള്ള ഓരോ 1000 രൂപയുടെ പർച്ചേസിനൊപ്പവും സമ്മാനക്കൂപ്പണ്‍ ലഭിക്കും. ഈ കൂപ്പണുകളിൽനിന്നു നറുക്കെടുപ്പിലൂടെയായിരിക്കും വിജയികളെ തെരഞ്ഞെടുക്കുക.
ആഴ്ചതോറും കല്യാണ്‍ സിൽക്സിന്റെ ഷോറൂമുകളിൽ വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിലാവും നറുക്കെടുപ്പ്. വിജയികളുടെ വിശദവിവരങ്ങൾ കല്യാണ്‍ സിൽക്സിന്റെ ഓരോ ഷോറൂമിലും പ്രദർശിപ്പിക്കുകയും ഔദ്യോഗിക ഫേസ്ബുക്ക് പേജ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്യും.
18-നു കല്യാണ്‍ സിൽക്സിന്റെ പട്ടാന്പി ഷോറൂം ഉദ്ഘാടനത്തോടെ ഓണക്കാല ഓഫർ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തും. ഈ സമ്മാനപദ്ധതി കേരളത്തിലെ ഷോറൂമുകൾക്കുപുറമേ ബംഗളൂരു ഷോറൂമുകളിലും ഒരുക്കിയിട്ടുണ്ട്.