എന്‍എസ്ഇ രജിസ്ട്രേഷൻ 10 കോടി പിന്നിട്ടു
Saturday, August 10, 2024 12:05 AM IST
കൊച്ചി: നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (എന്‍എസ്ഇ) രജിസ്റ്റര്‍ ചെയ്ത നിക്ഷേപകരുടെ എണ്ണം 10 കോടി കടന്നു.
ഉപയോക്താക്കള്‍ക്ക് ഒന്നിലേറെ ട്രേഡിംഗ് മെംബര്‍ രജിസ്ട്രേഷന് നടത്താനാകുന്നതിനാല്‍ ഇതുവരെയുള്ള ആകെ ക്ലയന്റ് രജിസ്ട്രേഷന് 19 കോടിയിലും എത്തിയിട്ടുണ്ട്. പ്രതിദിനം ശരാശരി 50,000 മുതല്‍ 78,000 വരെ പുതിയ രജിസ്ട്രേഷനാണ് ഇപ്പോള്‍ നടക്കുന്നത്.