യുക്രെയ്നിലേക്ക് മാർപാപ്പയുടെ പ്രതിനിധിയായി കർദിനാൾ പരോളിൻ
Sunday, July 14, 2024 12:51 AM IST
വത്തിക്കാൻ സിറ്റി: യുക്രെയ്നിലെ കത്തോലിക്കാ വിശ്വാസികൾ ബെർഡിച്ചീവ് മരിയൻ കേന്ദ്രത്തിലേക്കു നടത്തുന്ന തീർഥാടന യാത്രയുടെ സമാപന സമ്മേളനത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ പ്രതിനിധിയായി വത്തിക്കാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കർദിനാൾ പിയത്രോ പരോളിൻ സംബന്ധിക്കും.
യുക്രെയ്നിലെ കീവ്-സൈറ്റോമിർ രൂപതയുടെ സെമിനാരിയിലെ റെക്ടർ ഫാ. റുസ്ലൻ മൈക്കൽകീവ്, ലുവീവിലെ മെത്രാപ്പോലീത്തൻ സെക്രട്ടറി ഫാ. ആന്ദ്രിയ് ലെഹോവിച്ച് എന്നിവർ കർദിനാളിനെ അനുഗമിക്കും.
ജൂലൈ 21നാണ് സമാപന സമ്മേളനം. യുക്രെയ്നിലെയും ലോകത്തെ മറ്റു ഭാഗങ്ങളിലെയും യുദ്ധം അവസാനിക്കുന്നതിന് മാതാവിനോടു പ്രാർഥിക്കാൻ കർദിനാളിനയച്ച കത്തിൽ ഫ്രാൻസിസ് മാർപാപ്പ നിർദേശിച്ചു.