വിമാനാപകടം: ആറ് യുഎസ് സൈനികരുടെ മൃതദേഹം കണ്ടെടുത്തു
Thursday, December 7, 2023 1:38 AM IST
വാഷിംഗ്ടൺ ഡിസി: ജപ്പാൻ തീരത്ത് കഴിഞ്ഞയാഴ്ച ഓസ്പ്രേ യുദ്ധവിമാനം തകർന്നു മരിച്ച ആറു യുഎസ് സൈനിക ഉദ്യോഗസ്ഥരുടെ മൃതദേഹം കണ്ടെടുത്തു. എട്ടു പേരാണ് മരിച്ചത്. നവംബർ 29ന് പരിശീലനപ്പറക്കലിനിടെയായിരുന്നു അപകടം. രണ്ടു പേരുടെ മൃതദേഹത്തിനായി തെരച്ചിൽ നടന്നുവരികയാണ്.