ഡ്രോൺ ആക്രമണം നടത്തിയത് ഇസ്രയേലെന്ന് ഇറാൻ
Friday, February 3, 2023 3:07 AM IST
ദുബായ്: ഇസ്ഫഹാൻ പട്ടണത്തിലെ സൈനിക വർക്ക് ഷോപ്പിനുനേരേ ഇസ്രയേൽ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ. കഴിഞ്ഞ ശനിയാഴ്ച നടത്തിയ ആക്രമണത്തിനു പിന്നിൽ ഇസ്രയേലെന്നു കാട്ടി ഇറാൻ യുഎൻ ദൗത്യത്തിനു കത്ത് അയച്ചിട്ടുണ്ട്. ആക്രമണത്തിനു പിന്നിൽ ഇസ്രയേലാണെന്ന് പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞതായി ഇറാൻ അറിയിച്ചു. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് ആക്രമണമുണ്ടായത്.