കണ്ണൂർ വിമാനത്താവളത്തിന് ‘പോയിന്റ് ഓഫ് കോൾ’ പദവി നൽകിയാൽ വിദേശ എയർലൈനുകൾക്ക് കണ്ണൂരിൽനിന്നു സർവീസ് നടത്താനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാർഷിക മേഖലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം: ജെബി മേത്തർ കാലാവസ്ഥാ വ്യതിയാനം മൂലം വരൾച്ചയും പ്രകൃതി ദുരന്തങ്ങളും ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ തകർച്ചയിലായ കേരളത്തിന്റെ കാർഷികമേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന് പ്രത്യേക സാന്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ജെബി മേത്തർ എംപി.
രാജ്യസഭയിൽ പ്രത്യേക പരമാർശത്തിലൂടെയാണ് എംപി ഇക്കാര്യം ആവശ്യപ്പെട്ടത്. 2024ലെ വരൾച്ച മൂലം 23,700 ഹെക്ടറിൽ കൃഷിനാശം സംഭവിക്കുകയും 260 കോടി രൂപയുടെ നഷ്ടം ഉണ്ടാവുകയും ചെയ്തു. കൃഷിനാശം സംഭവിച്ച കർഷകരുടെ കടം എഴുതിത്തള്ളുന്നതിന് ബാങ്കുകൾക്ക് നിർദേശം നൽകണമെന്നും വയനാട്ടിലെ ഉരുൾപൊട്ടൽ മൂലം ഉപജീവനമാർഗം നഷ്ടപ്പെട്ട കർഷകർക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു.
കൂടുതൽ കൃഷി വിജ്ഞാന കേന്ദ്രങ്ങൾ അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി കേരളത്തിൽ കൂടുതൽ കൃഷി വിജ്ഞാന കേന്ദ്രങ്ങൾ അനുവദിക്കാൻ കഴിയില്ലെന്നു കേന്ദ്ര കൃഷിമന്ത്രി ഭഗീരഥ് ചൗധരി. എൻ.കെ. പ്രേമചന്ദ്രൻ എംപി സമർപ്പിച്ച ചോദ്യത്തിന് ലോക്സഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി. കൃഷി വിജ്ഞാന കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് പൊതു സർവീസ് ചട്ടവും സേവന വേതന വ്യവസ്ഥകളും നടപ്പാക്കുന്നത് പ്രായോഗികമല്ലെന്നും മന്ത്രി അറിയിച്ചു.
കോയന്പത്തൂർ- കൊച്ചി വ്യവസായ ഇടനാഴിക്ക് അന്തിമ അനുമതി നൽകണം: വി.കെ. ശ്രീകണ്ഠൻ കോയന്പത്തൂർ- കൊച്ചി വ്യാവസായ ഇടനാഴിക്ക് അന്തിമ കേന്ദ്ര അനുമതി നൽകണമെന്ന് വി.കെ. ശ്രീകണ്ഠൻ എംപി പാർലമെന്റിൽ ആവശ്യപ്പെട്ടു. 2019ലെ ദേശീയ വ്യവസായിക ഇടനാഴി വികസനത്തിന്റെ ഭാഗമായി ചെന്നൈ ബാംഗ്ലൂർ വ്യവസായ ഇടനാഴി കോയന്പത്തൂർ വഴി കൊച്ചിയിലേക്ക് നീട്ടുന്നതിന് തീരുമാനിച്ചിരുന്നു. കേന്ദ്ര സർക്കാർ പദ്ധതിയുടെ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കണമെന്ന് ശ്രീകണ്ഠൻ ആവശ്യപ്പെട്ടു.