കേജരിവാളിന് തിരിച്ചടി; ജാമ്യം നിഷേധിച്ച് ഹൈക്കോടതി
Tuesday, August 6, 2024 2:29 AM IST
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ജാമ്യഹർജി ഹൈക്കോടതി തള്ളി.
കേസിൽ സിബിഐയുടെ അറസ്റ്റ് ചോദ്യം ചെയ്ത് കേജരിവാൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി. ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാനും കേസ് പരിഗണിച്ച ജസ്റ്റീസ് നീന ബൻസാൽ കൃഷ്ണ നിർദേശിച്ചു.
സ്ഥിര ജാമ്യം തേടിയും അറസ്റ്റ് ചോദ്യം ചെയ്തും രണ്ട് വ്യത്യസ്ത ഹർജികളിലാണ് ഹൈക്കോടതിയിൽ സമർപ്പിച്ചത്. എന്നാൽ കോടതിയിൽനിന്ന് കേജരിവാളിന് തിരിച്ചടി നേരിടുകയായിരുന്നു.
മദ്യനയ അഴിമതിയുമായി കേജരിവാളിന് വ്യക്തമായ പങ്കുണ്ടെന്നും ജാമ്യം അനുവദിച്ചാൽ കക്ഷികളെ സ്വാധീനിക്കുമെന്നും സിബിഐ കോടതിയിൽ വാദിച്ചു. ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ കേജരിവാൾ ജയിലിൽ തുടരും.