കോട്ടയിൽ വിദ്യാർഥിനി ജീവനൊടുക്കി
Friday, December 1, 2023 2:20 AM IST
ജയ്പുർ: രാജസ്ഥാനിലെ കോട്ടയിൽ നീറ്റ് പരീക്ഷയ്ക്കു പരിശീലനം നടത്തിയിരുന്ന വിദ്യാർഥിനി ജീവനൊടുക്കി. നിഷ അഹിർ(22) ആണു ഹോസ്റ്റൽ മുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ചത്.
യുപി സ്വദേശിനിയാണ്. ഈ വർഷം കോട്ടയിൽ ജീവനൊടുക്കുന്ന 26-ാമത്തെയാളാണ് നിഷ. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.