ഇംഫാലിൽ പ്രതിഷേധം തുടരുന്നു; ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് തകർത്തു
Friday, September 29, 2023 3:08 AM IST
ഇംഫാൽ: മണിപ്പുരിൽ രണ്ടു വിദ്യാർഥികൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധം അക്രമാസക്തമായി.
ഇംഫാൽ വെസ്റ്റിൽ ജനക്കൂട്ടം ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് തകർത്തു. നാലു വാഹനങ്ങൾ നശിപ്പിച്ചു. വിദ്യാർഥികളായിരുന്നു പ്രതിഷേധം നയിച്ചത്. സിആർപിഎഫ് സംഘമെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി.
ജനവാസമേഖലകളിലേക്കു സുരക്ഷാസൈനികർ എത്തുന്നതു തടയാൻ പ്രതിഷേധക്കാർ ടയർ കത്തിച്ചും വലിയ കല്ലുകളും ഇരുന്പു പൈപ്പുകളും റോഡിൽ നിരത്തി.