ഗുജറാത്തിൽ വിവരാവകാശ പ്രവർത്തകന്‍റെ മകനെ മണൽ മാഫിയാസംഘം കൊലപ്പെടുത്തി
Friday, October 7, 2022 1:20 AM IST
ഭു​​​ജ്: ഗു​​​ജ​​​റാ​​​ത്തി​​​ൽ വി​​​വ​​​രാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും ദ​​​ളി​​​ത് നേ​​​താ​​​വു​​​മാ​​​യ ര​​​മേ​​​ശ് ബ​​​ല്ലി​​​യ​​​യു​​​ടെ മ​​​ക​​​നെ വാ​​​ഹ​​​ന​​​മി​​​ടി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി. അ​​​ന​​​ധി​​​കൃ​​​ത മ​​​ണ​​​ൽ ഖ​​​ന​​​നം ന​​​ട​​​ത്തി​​​യെ​​​ന്നു ബ​​​ല്ലി​​​യ പ​​​രാ​​​തി ന​​​ല്കി​​​യ ന​​​വ​​​ൽ​​​സിം​​ഗ് ജ​​​ഡേ​​​ജ​​​യെ പി​​​ന്നീ​​​ട് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ഒ​​​ക്‌​​​ടോ​​​ബ​​​ർ മൂ​​​ന്നി​​​നാ​​​ണു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. ബ​​​ല്ലി​​​യ​​​യും മ​​​ക​​​ൻ ന​​​രേ​​​ന്ദ്ര​​​യും ദ​​​യാ​​​പു​​​ർ ഗ്രാ​​​മ​​​ത്തി​​​ൽ​​​നി​​​ന്ന് ജ​​​ന്മ​​​ദേ​​​ശ​​​മാ​​​യ മേ​​​ഖ്പ​​​റി​​​ലേ​​​ക്കു സ്കൂ​​​ട്ട​​റി​​​ൽ​​​പോ​​​കു​​​ന്പോ​​​ൾ പി​​​ന്നി​​​ൽ​​​നി​​​ന്ന് അ​​​മി​​​ത​​​വേ​​​ഗ​​​ത്തി​​​ലെ​​​ത്തി​​​യ ജീ​​​പ്പി​​​ടി​​​ച്ചു വീ​​​ഴ്ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.


ന​​​രേ​​​ന്ദ്ര സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​​വ​​​ച്ചു​​​ത​​​ന്നെ മ​​​രി​​​ച്ചു. ബ​​​ല്ലി​​​യ ഭു​​​ജി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കേ​​​യാ​​ണു മ​​​രി​​​ച്ച​​​ത്. ബ​​​ല്ലി​​​യ​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ൽ അ​​​ന​​​ധി​​​കൃ​​​ത മ​​​ണ​​​ൽ ഖ​​​ന​​​ന​​​വും പോ​​​ലീ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.