തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ വിലക്കാനാകില്ലെന്ന് സുപ്രീംകോടതി
തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ വിലക്കാനാകില്ലെന്ന് സുപ്രീംകോടതി
Thursday, August 18, 2022 1:17 AM IST
ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പു സ​മ​യ​ത്ത് രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി​ക​ൾ ന​ൽ​കു​ന്ന വാ​ഗ്ദാ​ന​ങ്ങ​ൾ വി​ല​ക്കാ​നാ​കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. ക്ഷേ​മ പ​ദ്ധ​തി​ക​ളെ സൗ​ജ​ന്യ പ​ദ്ധ​തി​ക​ളാ​യി കാ​ണാ​ൻ ക​ഴി​യി​ല്ല. എ​ന്താ​ണ് സൗ​ജ​ന്യം എ​ന്ന​തി​ലൂ​ടെ അ​ർ​ഥ​മാ​ക്കു​ന്ന​തെ​ന്ന് നി​ർ​വ​ചി​ക്ക​ണ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് സൗ​ജ​ന്യ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ബി​ജെ​പി നേ​താ​വ് അ​ശ്വ​നി കു​മാ​ർ ഉ​പാ​ധ്യാ​യ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ നി​രീ​ക്ഷ​ണം.


പൊ​തു​പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​തു ശ​രി​യാ​യ മാ​ർ​ഗ​ത്തി​ലാ​ണോ എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് കോ​ട​തി​യു​ടെ ആ​ശ​ങ്ക​യെ​ന്നും വ്യ​ക്ത​മാ​ക്കി. സൗ​ജ​ന്യ പ​ദ്ധ​തി​ക​ളു​ടെ പേ​രി​ൽ ഇ​ല​ക്‌​ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ന​ൽ​കു​ന്ന​തി​നെ ചോ​ദ്യം ചെ​യ്ത കോ​ട​തി മ​ഹാ​ത്മ​ാഗാ​ന്ധി ഗ്രാ​മീ​ണ തൊ​ഴി​ൽ ഉ​റ​പ്പ് പ​ദ്ധ​തി​യാ​ണ് ക്ഷേ​മ പ​ദ്ധ​തി​ക്ക് ഉ​ദാ​ഹ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.