ബോളിവുഡ് നടൻ മിഥിലേഷ് ചതുർവേദി അന്തരിച്ചു
Friday, August 5, 2022 12:42 AM IST
മുംബൈ: പ്രമുഖ ബോളിവുഡ് നടൻ മിഥിലേഷ് ചതുർവേദി(67) അന്തരിച്ചു. പത്തു ദിവസം മുന്പ് ഹൃദയാഘാതത്തെത്തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗദ്ദർ, ഏക് പ്രേം കഥ, കോയി മിൽ ഗയ, റെഡി, താൽ, ഫിസ, അശോക, ബണ്ടി ഓർ ബബ്ലി തുടങ്ങിയവയാണ് മിഥിലേഷിന്റെ ശ്രദ്ധേയ ചിത്രങ്ങൾ.