പോഷകാഹാര വിതരണം: കുട്ടികൾക്ക് ആധാർ കാർഡ് വേണ്ട
പോഷകാഹാര വിതരണം: കുട്ടികൾക്ക് ആധാർ കാർഡ് വേണ്ട
Friday, July 1, 2022 1:52 AM IST
ന്യൂ​ഡ​ൽ​ഹി: പോ​ഷ​കാ​ഹാ​ര​വി​ത​ര​ണ​ത്തി​നു കു​ട്ടി​ക​ൾ​ക്ക് ആ​ധാ​ർ കാ​ർ​ഡ് നി​ർ​ബ​ന്ധ​മ​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളു​ടെ ആ​ധാ​ർ ന​ന്പ​റു​ക​ൾ പോ​ഷ​ണ്‍ ട്രാ​ക്ക​ർ വെ​ബ്സൈ​റ്റു​ക​ളി​ൽ ചേ​ർ​ക്ക​ണ​മെ​ന്നും കേ​ന്ദ്ര വ​നി​താ ശി​ശു​ക്ഷേ​മ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. അ​നു​വ​ദ​നീ​യ​മാ​യ റേ​ഷ​ന്‍റെ ല​ഭ്യ​ത എ​സ്എം​എ​സ് വ​ഴി അ​റി​യി​ക്കും.

ആ​റു വ​യ​സു വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ​റേ​ഷ​ൻ ഉ​റ​പ്പുവ​രു​ത്ത​ണ​മെ​ന്നു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ശി​പാ​ർ​ശ​യ്ക്കു പി​ന്നാ​ലെ​യാ​ണു തീ​രു​മാ​നം. പ്ര​ധാ​ന​മാ​യും വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഒ​രു സം​സ്ഥാ​ന​ത്തുനി​ന്നു മ​റ്റൊ​രു സം​സ്ഥാ​ന​ത്തേ​ക്ക് സ​ഞ്ച​രി​ക്കേ​ണ്ടിവ​രു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കു വേ​ണ്ടി​യാ​ണു പ​ദ്ധ​തി.


രാ​ജ്യ​ത്തെ ഏ​തെ​ങ്കി​ലും അ​ങ്ക​ണ​വാ​ടി കേ​ന്ദ്ര​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ആ​റു വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ ജി​ല്ലാ അ​ങ്ക​ണ​വാ​ടി​ക​ളി​ൽനി​ന്ന് അ​നു​വ​ദ​നീ​യ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.