സോണിയ ഗാന്ധിക്ക് ഇന്ന് പിറന്നാൾ; ആഘോഷങ്ങളില്ല
സോണിയ ഗാന്ധിക്ക് ഇന്ന് പിറന്നാൾ; ആഘോഷങ്ങളില്ല
Thursday, December 9, 2021 1:15 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി​ക്ക് ഇ​ന്ന് ആ​ഘോ​ഷ​ങ്ങ​ളി​ല്ലാ​തെ 75-ാം പി​റ​ന്നാ​ൾ. സം​യു​ക്ത സേ​നാ മേ​ധാ​വി ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്തി​ന്‍റെ വേ​ർ​പാ​ടി​ൽ അ​നു​ശോ​ചി​ച്ച് വ്യ​ക്തി​പ​ര​മാ​യും പാ​ർ​ട്ടി​യു​ടെ​യും ഇ​ന്ന​ത്തെ എ​ല്ലാ പ​രി​പാ​ടി​ക​ളും സോ​ണി​യ റ​ദ്ദു ചെ​യ്തു.

എ​ഴു​പ​ത്തി​നാ​ലു വ​യ​സു തി​ക​ഞ്ഞ​പ്പോ​ഴും ക​ർ​മ​നി​ര​ത​യാ​ണ് സോ​ണി​യ. പാ​ർ​ല​മെ​ന്‍റി​ലെ​ത്തി ഇ​ന്ന​ലെ കോ​ണ്‍ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും സോ​ണി​യ ലോ​ക്സ​ഭ​യി​ലെ മു​ൻ​നി​ര​യി​ൽ രാ​വി​ലെ ത​ന്നെ​യെ​ത്തി​യി​രു​ന്നു. കോ​ണ്‍ഗ്ര​സി​നു മു​ഴു​സ​മ​യ അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ വൈ​കി​യ​തി​നെ തു​ട​ർ​ന്നാ​ണു സോ​ണി​യ താ​ത്കാ​ലി​ക പ്ര​സി​ഡ​ന്‍റാ​യി തു​ട​രു​ന്ന​ത്.


മ​ക്ക​ളാ​യ രാ​ഹു​ൽ, പ്രി​യ​ങ്ക എ​ന്നി​വ​രും കൊ​ച്ചു​മ​ക്ക​ളും അ​ടു​ത്ത ജീ​വ​ന​ക്കാ​രും മാ​ത്ര​മാ​കും ഇ​ന്നു സോ​ണി​യ​യെ കാ​ണു​ക. കു​ടും​ബ​ത്തി​ലും പു​റ​ത്തും ഇ​ന്ന് ആ​ഘോ​ഷ​ങ്ങ​ളൊ​ന്നും വേ​ണ്ടെ​ന്നു സോ​ണി​യ ത​ന്നെ​യാ​ണു നി​ർ​ദേ​ശി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.