നീൽമണി ഫുക്കനും ദാമോദർ മോസോക്കും ജ്ഞാനപീഠം
നീൽമണി ഫുക്കനും ദാമോദർ മോസോക്കും ജ്ഞാനപീഠം
Wednesday, December 8, 2021 1:10 AM IST
ന്യൂ​ഡ​ൽ​ഹി: നീ​ൽ​മ​ണി ഫൂ​ക്ക​നും ദാ​മോ​ദ​ർ മോ​സോ​ക്കും സാ​ഹി​ത്യ​രം​ഗ​ത്തെ സ​ർ​വോ​ന്ന​ത ബ​ഹു​മ​തി​യാ​യ ജ്ഞാ​ന​പീ​ഠ പു​ര​സ്കാ​രം.

56-ാമ​ത് പു​ര​സ്കാ​ര​മാ​ണ് ആ​സാ​മീ​സ് ക​വി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ നീ​ൽ​മ​ണി ഫൂ​ക്ക​നു ന​ല്കു​ക. കൊ​ങ്ക​ണി നോ​വ​ലി​സ്റ്റും സാ​ഹി​ത്യ​കാ​ര​നു​മാ​യ ദാ​മോ​ദ​ർ മോ​സോ​ക്കു 57-ാമ​ത് പു​ര​സ്കാ​ര​വും ലഭിക്കും.

കൊ​ങ്ക​ണി ഭാ​ഷ​യി​ൽ സാ​ഹി​ത്യ ര​ച​ന​ക​ൾ ന​ട​ത്തി വ​രു​ന്ന മോ​സോ​ക്ക് 1983ൽ ​കാ​ർ​മേ​ലി​ൻ എ​ന്ന നോ​വ​ലി​ന്‍റെ ര​ച​ന​യ്ക്ക് സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​ര​വും ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​തി​ക​ൾ നി​ര​വ​ധി ഭാ​ഷ​ക​ളി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്തി​ട്ടു​ണ്ട്. നീ​ൽ​മ​ണി ഫൂ​ക്ക​ൻ 1981ലെ ​സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​ര​വും 1990ൽ ​പ​ത്മ​ശ്രീ പു​ര​സ്കാ​ര​വും നേ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.