മണിപ്പുർ മുൻ പിസിസി അധ്യക്ഷൻ ബിജെപിയിൽ ചേർന്നു
മണിപ്പുർ മുൻ  പിസിസി അധ്യക്ഷൻ ബിജെപിയിൽ ചേർന്നു
Monday, August 2, 2021 12:36 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: മു​​​ൻ മ​​​ണി​​​പ്പു​​​ർ പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ ഗോ​​​വി​​​ന്ദാ​​​സ് കൊ​​​ന്തൗ​​​ജം ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്നു. മ​​​ണി​​​പ്പു​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ൻ. ബി​​​രേ​​​ൻ സിം​​​ഗി​​​ന്‍റെ​​​യും മ​​​ണി​​​പ്പു​​​രി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള ബി​​​ജെ​​​പി നേ​​​താ​​​വ് സം​​​ബി​​​ത്‌ പ​​​ത്ര​​​യു​​​ടെ​​​യും സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു കൊ​​​ന്തൗ​​​ജം ബി​​​ജെ​​​പി അം​​​ഗ​​​ത്വ​​​മെ​​​ടു​​​ത്ത​​​ത്.

അ​​​ടു​​​ത്ത വ​​​ർ​​​ഷം ന​​​ട​​​ക്കു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മു​​​ന്നി​​​ൽ​​​ക്ക​​​ണ്ടാ​​​ണ് കൊ​​​ന്തൗ​​​ജം കോ​​​ൺ​​​ഗ്ര​​​സ് വി​​​ട്ട് ബി​​​ജെ​​​പി​​​യി​​​ലേ​​​ക്കു ചേ​​​ക്കേ​​​റി​​​യ​​​ത്. ബി​​​ഷ്ണു​​​പു​​​ർ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്ന് ഇ​​​ദ്ദേ​​​ഹം ആ​​​റു ത​​​വ​​​ണ തു​​​ട​​​ർ​​​ച്ച​​​യാ​​​യി വി​​​ജ​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. 2017ലാ​​​യി​​​രു​​​ന്നു മ​​​ണി​​​പ്പു​​​രി​​​ൽ ബി​​​ജെ​​​പി ആ​​​ദ്യ​​​മാ​​​യി അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്. 28 സീ​​​റ്റോ​​​ടെ കോ​​​ൺ​​​ഗ്ര​​​സ് വ​​​ലി​​​യ ഒ​​​റ്റ​​​ക്ക​​​ക്ഷി​​​യാ​​​യി​​​ട്ടും 21 സീ​​​റ്റു​​​ള്ള ബി​​​ജെ​​​പി അ​​​ധി​​​കാ​​​രം പി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട് ഏ​​​താ​​​നും കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ​​​മാ​​​ർ ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.